പ്രളയക്കെടുതിയിൽ ആടിയുലഞ്ഞ് നേപ്പാൾ; 10 ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ കൈമാറി ഇന്ത്യ

നോപൾ

ന്യൂഡൽഹി: പെട്ടെന്നുണ്ടായ പ്രളയത്തിലും മഞ്ഞിടിച്ചിലിലും കനത്ത നാശനഷ്ടമുണ്ടായ നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി നവീൻ ശ്രീവാസ്തവ 10 ടൺ ദുരിതാശ്വാസ സാമഗ്രികൾ നേപ്പാൾ സാംസ്കാരിക, വിനോദസഞ്ചാര മന്ത്രി ഖഡഗ് രാജ് പൗഡലിന് കൈമാറി.

​ഹിമാലയൻ പ്രദേശമായ ഭോട്ടെകോഷി നദീതടത്തിലുണ്ടായ പെട്ടെന്നുള്ള പ്രളയത്തെത്തുടർന്ന് 157-ലധികം ആളുകൾ മരിക്കുകയും അറുന്നൂറോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരിൽ 100-ലധികം ഭാരതീയരും ഉൾപ്പെടുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

​നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു. ഈ ദുരന്തഘട്ടത്തിൽ നേപ്പാളിലെ ജനങ്ങളോടൊപ്പം ഇന്ത്യ ഉറച്ചുനിൽക്കുമെന്നും എല്ലാവിധ മാനുഷിക സഹായങ്ങളും നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

​മരുന്നുകളും അടിയന്തര സേവനങ്ങളും ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘം കാഠ്മണ്ഡുവിൽ എത്തിച്ചേർന്നിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ അയക്കുമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി.

Tags

Share this story