കോൺഗ്രസിന് പുതിയ ഉപദേശക സമിതി; മൻമോഹൻ സിംഗ് അധ്യക്ഷൻ

കോൺഗ്രസിന് പുതിയ ഉപദേശക സമിതി; മൻമോഹൻ സിംഗ് അധ്യക്ഷൻ

കോൺഗ്രസിന് പുതിയ ഉപദേശക സമിതി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് സമിതിയുടെ അധ്യക്ഷൻ. പാർട്ടി വക്താവ് രൺദീപ് സുർജേവാല കൺവീനറാണ്.

പ്രധാനവിഷയങ്ങളിൽ നയരൂപീകരണത്തിനും നിർദേശങ്ങൾ നൽകുന്നതിനുമാണ് ഉപദേശക സമിതി രൂപീകരിച്ചത്. രാഹുൽ ഗാന്ധിയും സമിതിയിൽ അംഗമാണ്. എല്ലാ ദിവസവും നേരിട്ടോ വീഡിയോ കോൺഫറൻസ് വഴിയോ സമിതി യോഗം ചേരും

കെ സി വേണുഗോപാൽ, പി ചിദംബരം, മുൻ കേന്ദ്രമന്ത്രിമാരായ മനീഷ് തിവാരി, ജയറാം രമേശ് എന്നിവരും സമിതിയിൽ അംഗങ്ങളാണ്. പ്രവീണ് ചക്രവർത്തി, സുപ്രിയ ശ്രീനാഥ്, രോഹൻ ഗുപ്ത എന്നിവരാണ് മറ്റ് അംഗങ്ങൾ

Share this story