രണ്ട് കുട്ടികളിൽ കൂടുതലുള്ളവർക്ക് ആനുകൂല്യങ്ങളില്ല; ബിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം
Feb 12, 2020, 16:43 IST
ജനസംഖ്യ നിയന്ത്രണത്തിൽ കടുത്ത നടപടികളുമായി കേന്ദ്രസർക്കാർ. കുടുംബത്തിൽ രണ്ട് കുട്ടികൾ നയത്തെ പ്രോത്സാഹിപ്പിക്കുന്ന ബിൽ ശിവസേന എംപി അനിൽ ദേശായി രാജ്യസഭയിൽ അവതരിപ്പിച്ചു.
ആർട്ടിക്കിൾ 47 എ പ്രകാരമുള്ള ബില്ലിൽ രണ്ട് കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് നികുതി, തൊഴിൽ, വിദ്യാഭ്യാസം, ഉൾപ്പെടെയുള്ള മേഖലകളിൽ ആനുകൂല്യങ്ങൾ നൽകരുതെന്ന് ആവശ്യപ്പെടുന്നതാണ് ബിൽ.
ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചും ബിൽ നിർദേശങ്ങൾ നൽകുന്നുണ്ട്. 2050 ആകുമ്പോഴേക്കും ജനസംഖ്യ ചൈനയെ മറികടക്കുമെന്ന വിലയിരുത്തലിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ജനസംഖ്യ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.