പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ; പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം വിജയ് ചൗക്കിൽ

ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.), 1898-ലെ ക്രിമിനൽ നടപടിച്ചട്ടവും (സി.ആർ.പി.സി.), 1872-ലെ ഇന്ത്യൻ തെളിവ് നിയമത്തിനും പകരമായിട്ടാണ് യഥാക്രമം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.), ഭാരതീയ സാക്ഷ്യ (ബി.എസ്.) എന്നീ നിയമങ്ങൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിക്കുക. 


അതേസമയം പാർലമെന്റിൽ പ്രതിപക്ഷ അംഗങ്ങൾക്കെതിരെയുള്ള കൂട്ട സസ്‌പെൻഷൻ നടപടിക്കെതിരെ എംപിമാർ ഇന്ന് പ്രതിഷേധിക്കും. വിജയ് ചൗക്കിൽ രാവിലെ 11 മണിക്കാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ഗാന്ധി പ്രതിമയിൽ നിന്ന് മാർച്ച് നടത്തി എംപിമാർ വിജയ് ചൗക്കിൽ എത്തും. ഇന്ത്യ മുന്നണി സഖ്യം നാളെ ജന്തർ മന്തറിലും പ്രതിഷേധിക്കും.
 

Share this story