പുതിയ സാമ്പത്തിക വര്‍ഷം: ഇന്ന് മുതല്‍ പാന്‍ കാര്‍ഡെടുക്കുന്നത് മുതല്‍ ആദായ നികുതി രംഗത്ത് വരെ നിരവധി മാറ്റങ്ങള്‍
പുതിയ സാമ്പത്തിക വര്‍ഷം നാളെ തുടങ്ങാനിരിക്കെ ആദായ നികുതി രംഗത്ത് നിരവധി മാറ്റങ്ങള്‍. ഇന്നു മുതല്‍ തന്നെ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. പുതിയ ആദായ നികുതി നിയമമാകും ഇന്നു മുതല്‍ നടപ്പിലാക്കുക
ഒറ്റ ടാക്‌സ് ഇയര്‍, ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള പുതിയ ഡേറ്റ്, എച്ച്ആര്‍ം ക്ലെയിം ചെയ്യാനുള്ള രീതിയിലെ മാറ്റങ്ങള്‍ മുതലായവയാണ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരിക. ഇത് കൂടാതെ പാന്‍ കാര്‍ഡെടുക്കുന്നതിനുള്ള രീതികളിലും എടിഎം സര്‍വീസ് ചാര്‍ജുകളിലും ഇന്ന് മുതല്‍ മാറ്റങ്ങളുണ്ടാകും.
പാന്‍ നിയമങ്ങളിലെ മാറ്റം
പാന്‍ നിയമങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാകുകയാണ്. പാന്‍ കാര്‍ഡെടുക്കാന്‍ ഇനി മുതല്‍ ആധാര്‍ മാത്രം പോര. പാന്‍ കാര്‍ഡെടുക്കാന്‍ പ്രത്യേക അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കേണ്ടി വരും. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും സമര്‍പ്പിക്കേണ്ടി വരും.
ആദായ നികുതിയും ബാങ്കിംഗുമായി ബന്ധപ്പെട്ട് വരുന്ന മാറ്റങ്ങള്‍
സാമ്പത്തിക വര്‍ഷം FY, അസസ്‌മെന്റ് ഇയര്‍ AY എന്നിങ്ങനെ വേര്‍തിരിവ് ഇനി മുതലുണ്ടാകില്ല. ഇതിന് പകരമായി ടാക്‌സ് ഇയര്‍ എന്ന ഒറ്റപ്പേര് ഉപയോഗിക്കും.
ഇന്ന് മുതല്‍ പുതിയ നികുതി വ്യവസ്ഥ ഡിഫോള്‍ട്ട് ഓപ്ഷനായിരിക്കും. പഴയ രീതി വേണമെങ്കില്‍ അത് പ്രത്യേകമായി തിരഞ്ഞെടുക്കേണ്ടി വരും.
HRA ലഭിക്കുന്നതിനായി വാടക രസീതും ഒപ്പം വീട്ടുടമയുടെ പാന്‍ കാര്‍ഡ് വിവരങ്ങളും നല്‍കേണ്ടി വരും.
ITR ഫയലിങിനുള്ള അവസാന തിയതി ജൂലൈ 31 ആയിരിക്കും.
പ്രതിവര്‍ഷം 10 ലക്ഷം രൂപയില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ചെലവഴിച്ചാല്‍ വിവരം ആദായ നികുതി വകുപ്പിന് കൈമാറും.
കെവൈസി പൂര്‍ത്തിയാക്കാത്ത ഫാസ്ടാഗുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ റദ്ദാക്കപ്പെടും. വാര്‍ഷിക ടോള്‍ പാസിന് വിലകൂടും. 3000 രൂപയില്‍ നിന്ന് 3075 രൂപയായി വില ഉയര്‍ന്നു.
