ഉത്തരേന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ വ്യാപക റെയ്ഡുമായി എൻഐഎ
Wed, 17 May 2023

ഉത്തരേന്ത്യയിൽ എൻഐഎയുടെ വ്യാപക റെയ്ഡ്. ആറ് സംസ്ഥാനങ്ങളിലായി 100 ഇടങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ലഹരി ഭീകരവാദ സംഘങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്.