ഛത്തിസ്ഗഢിലെ ബീജാപൂരിൽ ഒമ്പത് മാവോയിസ്റ്റുകൾ പോലീസിന്റെ പിടിയിൽ

ഛത്തിസ്ഗഢിലെ ബിജാപൂർ ജില്ലയിൽ പോലീസിന്റെ മാവോയിസ്റ്റ് വേട്ട. വിവിധ സ്ഥലങ്ങളിൽ നിന്നായി ഒമ്പത് മാവോയിസ്റ്റുകളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പോലീസ് ഇവരെ പിടികൂടിയത്. ഇതിൽ എട്ട് പേരെ ഉസൂർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഒരാളെ നെയിംഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്നും പിടികൂടി

സജീവ പ്രവർത്തകരായ സോന കുഞ്ഞം(40), ആണ്ട കടത്തി(30), മാങ്കു മഡ്കം(24), സാന്തോഷ് കാട്ടി(25), സോന മുചകി(22), ഹദ്മ കാഡി(27), സുരേഷ് മഡ്കം(28), ദേവേന്ദ്ര മുചകി(25) എന്നിവരാണ് ഉസൂരിൽ നിന്ന് പിടിയിലായത്. നെയിംഡിൽ നിന്ന് അവ്‌ലം ആയിതുവും പിടിയിലായി.

അറസ്റ്റിലായ എല്ലാവരും മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഐഇഡി സ്ഥാപിക്കൽ, റോഡുകൾ നശിപ്പിക്കൽ, ാേപസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുക തുടങ്ങിയ സംഭവങ്ങളിൽ പിടിയിലായ മാവോയിസ്റ്റുകൾക്ക് പങ്കുണ്ടെന്ന് പോലീസ് അറിയിച്ചു.
 

Share this story