ആന്ധ്രയിൽ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് പേർ മരിച്ചു
Nov 1, 2025, 14:38 IST
ആന്ധ്രയിലെ ശ്രീകാകുളത്ത് കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കലും പെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് അപകടത്തിൽപ്പെട്ടത്. നിരവധി പേർക്ക് പരുക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
കാർത്തിക മാസത്തിലെ ഏകദശി ദിവസമായ ഇന്ന് നിരവധി പേർ ക്ഷേത്രത്തിലെത്തിയിരുന്നു. ആളുകളുടെ എണ്ണം നിയന്ത്രണാതീതമാകുകയും സുരക്ഷാ ക്രമീകരണങ്ങളൊന്നും ഫലപ്രദമാകാതെ വരികയുമായിരുന്നു. തിരക്ക് നിയന്ത്രിക്കാനായി ബാരിക്കേഡുകൾ മാത്രമാണുണ്ടായിരുന്നത്
പരുക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ആളപായത്തിൽ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി.
