കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ: നിർമല സീതാരാമൻ

കേരളത്തിലെ സാമ്പത്തിക ഞെരുക്കത്തിന് കാരണം സംസ്ഥാന സർക്കാർ എന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആർബിഐയുടെ കണക്ക് പ്രകാരം രാജ്യത്ത് സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇതിന് കാരണം സംസ്ഥാന സർക്കാരാണ്

ബജറ്റിന് പുറത്താണ് സംസ്ഥാനം കടമെടുക്കുന്നത്. ആറ് വർഷമായി കടമെടുപ്പ് പരിധി കടന്നാണ് കേരളം കടമെടുത്തിരിക്കുന്നത്. 43,280 കോടിയോളം രൂപ കേരളം ഇത്തരത്തിൽ കടമെടുത്തു. ബജറ്റിന് പുറത്ത് ഇത്രയും തുക കടമെടുത്താൽ ആര് തിരിച്ചുനൽകും. സംസ്ഥാന സർക്കാരിന് വരുമാനമില്ലെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു

മോദി ഭരണത്തിന് കീഴിൽ കേരളത്തിന് ഒന്നര ലക്ഷം കോടിയോളം രൂപ ലഭിച്ചു. കേരളത്തിന് അർഹമായ തുക കാലതാമസം വരുത്താതെ കേന്ദ്രം നൽകുന്നുണ്ട്. സ്വയലാഭം മാത്രമാണ് കേരളത്തിലുള്ളവരുടെ ലക്ഷ്യം. തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
 

Share this story