ആഭ്യന്തരവും വിജിലൻസുമടക്കം നിതീഷിന്; ബിഹാറിൽ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു

nitish

എൻഡിഎ സഖ്യത്തിൽ ബിഹാറിൽ രൂപീകരിച്ച നിതീഷ് കുമാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ നിശ്ചയിച്ചു. ആഭ്യന്തരം, പൊതുഭരണം, വിജിലൻസ്, കാബിനറ്റ്, തെരഞ്ഞെടുപ്പ് വകുപ്പുകൾ നിതീഷ് കുമാറിനാണ് നിശ്ചയിച്ചിരിക്കുന്നത്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്ക് സാമ്പത്തികം, ആരോഗ്യം, കായികം അടക്കം 9 വകുപ്പുകളാണ് നിശ്ചയിച്ചിരിക്കുന്നത്. 

വിജയ് കുമാർ സിൻഹക്ക് കൃഷിയും പൊതുമരാമത്തും അടക്കം ഒമ്പത് വകുപ്പുകളാണ് നൽകിയത്. മഹാസഖ്യ സർക്കാരിനെ വീഴ്ത്തിയ രാഷ്ട്രീയ നീക്കത്തിനൊടുവിലാണ് ബിഹാറിൽ എൻഡിഎ സർക്കാർ അധികാരമേറ്റത്. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞയിൽ നിതീഷിനൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.
 

Share this story