നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലോ; ഞായറാഴ്ച ബിജെപി പിന്തുണയോടെ സത്യപ്രതിജ്ഞയെന്ന് റിപ്പോർട്ട് ​​​​​​​

nitish

ബിജെപി പിന്തുണയോടെ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്നാണ് റിപ്പോർട്ട്. ബിജെപിക്ക് രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകും. നിയമസഭ പിരിച്ചുവിടുകയോ തെരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യില്ല. സത്യപ്രതിജ്ഞക്ക് മുന്നോടിയായി നിതീഷ് തൻരെ നേതൃത്വത്തിലുള്ള മഹാസഖ്യ സർക്കാർ പിരിച്ചുവിടും

ജനുവരി 29ന് പൊതുയോഗങ്ങളടക്കം എല്ലാ പരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്. 2022ൽ എൻഡിഎ സഖ്യം വിട്ട് ആർജെഡിക്കൊപ്പം ചേർന്ന് മുഖ്യമന്ത്രി പദത്തിലെത്തിയ നിതീഷ് വീണ്ടും എൻഡിഎ പാളയത്തിലെത്തുകയാണ്. എന്നാൽ നിതീഷ് സഖ്യമൊഴിവാക്കിയാലും സഭയിൽ ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് ആർജെഡി. നീതിഷിന്റെ ജെഡിയു പിൻമാറിയാൽ മഹാസഖ്യത്തിന് കേവലഭൂരിപക്ഷം തികയ്ക്കാൻ എട്ട് എംഎൽഎമാരുടെ കുറവാണുള്ളത്.
 

Share this story