നിതീഷ് കുമാറിന് ഇന്ത്യ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്‌തെന്ന് ജെഡിയു നേതാവ്

nitish

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാറിനെ തിരികെ മുന്നണിയിൽ എത്തിക്കാൻ ഇന്ത്യ സഖ്യം പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തിരുന്നതായി വെളിപ്പെടുത്തൽ. എന്നാൽ നിതീഷ് ഇത് നിരസിച്ചെന്നും ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു. 

നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനുള്ള വാഗ്ദാനം ഇന്ത്യ സഖ്യത്തിൽ നിന്ന് ലഭിച്ചു. ഇന്ത്യ സഖ്യത്തിന്റെ കൺവീനർ ആക്കാൻ പോലും സമ്മതിക്കാത്തവരിൽ നിന്നാണ് ഓഫർ വന്നത്. അദ്ദേഹം അത് നിരസിച്ചു

തങ്ങൾ എൻഡിഎയുടെ കൂടെ ഉറച്ച് നിൽക്കുക തന്നെ ചെയ്യുമെന്നും ത്യാഗി പറഞ്ഞു. അതേസമയം ഇന്ത്യ സഖ്യത്തിലെ ഏത് നേതാവാണ് പ്രധാനമന്ത്രി പദം വാഗ്ദാനം ചെയ്തതെന്ന് പറയാൻ ത്യാഗി തയ്യാറായില്ല
 

Share this story