പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യം മാത്രമാണ് തനിക്കുള്ളത്: നിതീഷ് കുമാർ

nitish

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാർട്ടികളെ ഒരുമിപ്പിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് തനിക്കുള്ളതെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അതിനായി ഞാൻ കുറച്ച് പ്രവർത്തിക്കുകയാണ്. വിഷമിക്കേണ്ട, നിങ്ങൾക്ക് പതുക്കെ വിവരങ്ങൾ ലഭിക്കും. കുറച്ചു നേരം കാത്തിരിക്കുക

കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതിപക്ഷ നേതാക്കളെ കണ്ടു. ഒന്നിച്ചിരുന്ന് അവരുമായി ചർച്ച ചെയ്തു. ഐക്യത്തെ കുറിച്ച് അവർ ഉറപ്പ് നൽകിയിട്ടുണ്ട്. ഭാവി തന്ത്രങ്ങൾ എന്തെല്ലാമെന്ന് നിങ്ങളെ അറിയിക്കും. തന്റെ സന്ദർശനത്തെ ചോദ്യം ചെയ്ത ബിജെപി നേതാക്കളെ താൻ ശ്രദ്ധിക്കുന്നില്ലെന്നും നിതീഷ് പറഞ്ഞു


 

Share this story