നിതീഷ് കുമാർ രാജി സമർപ്പിച്ചു; ബിഹാറിൽ മഹാസഖ്യ സർക്കാർ വീണു

പ​തി​നെ​ട്ടു മാ​സം നീ​ണ്ട ആ​ർ​ജെ​ഡി, കോ​ൺ​ഗ്ര​സ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ രാജി സമർപ്പിച്ചു. ഇ​ന്നു വൈകിട്ട് തന്നെ പുതിയ മന്ത്രിസഭ അധികാരത്തിലേറിയേക്കും. ജെഡിയു നിയമസഭാ കക്ഷി യോഗം പൂർത്തിയായ ഉടനെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വി. ആർലേക്കറിനെ നേരിട്ട് കണ്ടാണ് നിതീഷ് രാജി നൽകിയത്. മന്ത്രിമാരായ സഞ്ജയ് ഝാ, വിജേന്ദ്ര യാദവ് എന്നിവരും നിതീഷിനെ അനുഗമിച്ചിരുന്നു.ഞാൻ രാജി സമർപ്പിച്ചു. സംസ്ഥാന സർക്കാരിനെ പിരിച്ചു വിടാനും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് നിതീഷ് കുമാർ രാജി സമർപ്പിച്ചതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. രാജി സമർപ്പിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു.

ബി​ജെ​പി​യും ജെ​ഡി​യു​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും ധാ​ര​ണ​യാ​യെ​ന്നാണ് റി​പ്പോ​ർ​ട്ടു​ക​ൾ. ബി​ഹാ​റി​ലെ മു​ഴു​വ​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​രും പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ ഒ​പ്പു​വ​ച്ചിട്ടുണ്ട്.

2022 ഓ​ഗ​സ്റ്റി​ലാ​ണ് ബി​ജെ​പി​യോ​ടു പി​ണ​ങ്ങി നി​തീ​ഷ് ആ​ർ​ജെ​ഡി​ക്കൊ​പ്പം ചേ​ർ​ന്ന​ത്. പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ'​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തോ​ന്ന​ലി​ലാ​ണു നി​തീ​ഷി​ന്‍റെ മ​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി നേ​രി​ട്ടാ​ണ് അ​ദ്ദേ​ഹം സ​ഖ്യ​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു നി​തീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ബി​ഹാ​റി​ലെ​ത്താ​നി​രി​ക്കെ​യാ​ണു പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​ക​ളി​ലൊ​ന്ന് ക​ളം​മാ​റ്റു​ന്ന​ത്. നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ലെ ആ​ർ​ജെ​ഡി മ​ന്ത്രി​മാ​ർ​ക്കു പ​ക​രം ബി​ജെ​പി എം​എ​ൽ​എ​മാ​രെ നി​യോ​ഗി​ക്കും. 2025ലാ​ണു ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​നു​ശേ​ഷം കേ​ന്ദ്ര​ത്തി​ൽ നി​തീ​ഷി​ന് സു​പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കാ​നും ധാ​ര​ണ​യു​ണ്ട്.


2013ൽ ​എ​ൻ​ഡി​എ വി​ട്ട നി​തീ​ഷ് 2017ൽ ​മ​ട​ങ്ങിയെ​ത്തി​യി​രു​ന്നു. 2022ൽ ​വീ​ണ്ടും എ​ൻ​ഡി​എ വി​ട്ടു. ക​ഴി​ഞ്ഞ 13ലെ "​ഇ​ന്ത്യ' യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​റാ​യി സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി നി​തീ​ഷി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വു​ൾ​പ്പെ​ടെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ഇ​തി​നോ​ട് യോ​ജി​ച്ചു.

എ​ന്നാ​ൽ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് എ​തി​ർ​പ്പു​ണ്ടെ​ന്നും ത​ത്കാ​ലം തീ​രു​മാ​നം വേ​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് നി​തീ​ഷ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ നി​ന്ന് അ​ക​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Share this story