നിതീഷ് കുമാർ പ്രധാനമന്ത്രി സ്ഥാനാർഥി ആകണമെന്ന് ജെഡിയു; ദേശീയ അധ്യക്ഷനായി നിയമിച്ചു

nitish

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജെഡിയു അധ്യക്ഷനായി നിയമിച്ചു. ദേശീയ അധ്യക്ഷനായിരുന്ന ലല്ലൻ സിംഗ് രാജിവെച്ച സാഹചര്യത്തിലാണ് മാറ്റം. ഇന്ന് ചേർന്ന ദേശീയ നിർവാഹകസമിതി യോഗത്തിലാണ് ലല്ലൻ സിംഗിന്റെ രാജിയും പിന്നാലെ നിതീഷ് കുമാറിനെ അധ്യക്ഷനായി തെരഞ്ഞെടുത്തതും. ഇന്ത്യ സഖ്യത്തെ ശക്തിപ്പെടുത്തണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. 

ദേശീയ അധ്യക്ഷനാക്കുന്നതിലൂടെ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കൂടി ഉയർത്തുകയാണ് ജെഡിയു. ലല്ലൻ സിംഗിന്റെ രാജി സ്വന്തം താത്പര്യപ്രകാരമാണെന്നും നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആകണമെന്നതുമാണ് തങ്ങളുടെ ആഗ്രഹമെന്ന് ജെഡിയു ജനറൽ സെക്രട്ടറി ധനഞ്ജയ് സിംഗ് പറഞ്ഞു.
 

Share this story