ബിഹാറിൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിന് പ്രധാനമന്ത്രി അടക്കമുള്ളവർ
Nov 20, 2025, 12:02 IST
ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തു. പത്താം തവണയാണ് ബിഹാർ മുഖ്യമന്ത്രി കസേരയിലേക്ക് നിതീഷ് കുമാർ എത്തുന്നത്. പട്‌ന ഗാന്ധി മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ എത്തി
ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞാ ചടങ്ങ് കാണാനെത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ കക്ഷി യോഗത്തിലാണ് നിതീഷ് കുമാറിനെ നേതാവായി തെരഞ്ഞെടുത്തത്
സാമ്രാട്ട് ചൗധരി, വിജയ് സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാകും. 243 അംഗ നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയത്. പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന് 35 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
