വൻ രാഷ്ട്രീയ മാറ്റത്തിനൊരുങ്ങി ബിഹാർ: നിതീഷ് കുമാർ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുത്തേക്കും

nitish

ബിഹാറിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് സാധ്യത. നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഒഴിയുന്നതായാണ് വാർത്തകൾ. മുഖ്യമന്ത്രി പദം ബിജെപി ഏറ്റെടുക്കും. നിതീഷ് കുമാർ രാജ്യസഭയിലേക്ക് എത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിതീഷ് കുമാറിന്റെ മകൻ നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനും അധികാര കൈമാറ്റ ഫോർമുലയിൽ ധാരണയായി

രാജ്യസഭയിലേക്കുള്ള ഒഴിവുകളിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കും. എന്നാൽ ജെഡിയു ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിട്ടില്ല

നിതീഷിന്റെ മകൻ നിഷാന്ത് രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് നേരത്തെ ഉറപ്പായിരുന്നു. നിഷാന്തിന്റെ രാഷ്ട്രീയ പ്രവേശനം വൈകാതെയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി ശ്രാവൺ കുമാർ പറഞ്ഞിരുന്നു.
 

Tags

Share this story