നി​തീ​ഷ് ഇ​ന്നു രാ​ജി​വ​ച്ചേ​ക്കും

Nithesh

പ​തി​നെ​ട്ടു മാ​സം നീ​ണ്ട ആ​ർ​ജെ​ഡി, കോ​ൺ​ഗ്ര​സ് ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച് ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ ഇ​ന്ന് എ​ൻ​ഡി​എ​യി​ലേ​ക്കു മ​ട​ങ്ങി​യേ​ക്കും. ഇ​ന്നു രാ​വി​ലെ നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്നാ​ണു ജെ​ഡി​യു വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ബി​ജെ​പി​യും ജെ​ഡി​യു​വും ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സീ​റ്റ് വി​ഭ​ജ​ന​ത്തി​ലും ധാ​ര​ണ​യാ​യെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ.

ബി​ഹാ​റി​ലെ മു​ഴു​വ​ൻ ബി​ജെ​പി എം​എ​ൽ​എ​മാ​രും പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ നി​തീ​ഷി​നെ പി​ന്തു​ണ​യ്ക്കു​ന്ന ക​ത്തി​ൽ ഒ​പ്പു​വ​ച്ചു. 2022 ഓ​ഗ​സ്റ്റി​ലാ​ണ് ബി​ജെ​പി​യോ​ടു പി​ണ​ങ്ങി നി​തീ​ഷ് ആ​ർ​ജെ​ഡി​ക്കൊ​പ്പം ചേ​ർ​ന്ന​ത്. പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ "ഇ​ന്ത്യ'​യി​ൽ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്ന തോ​ന്ന​ലി​ലാ​ണു നി​തീ​ഷി​ന്‍റെ മ​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​എ​ന്നി​വ​രു​മാ​യി നേ​രി​ട്ടാ​ണ് അ​ദ്ദേ​ഹം സ​ഖ്യ​കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണു നി​തീ​ഷി​ന്‍റെ ചു​വ​ടു​മാ​റ്റം. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ബി​ഹാ​റി​ലെ​ത്താ​നി​രി​ക്കെ​യാ​ണു പ്ര​ധാ​ന ഘ​ട​ക​ക​ക്ഷി​ക​ളി​ലൊ​ന്ന് ക​ളം​മാ​റ്റു​ന്ന​ത്.

​ഇന്ന് ഉ​ച്ച​യ്ക്കു ത​ന്‍റെ വ​സ​തി​യി​ൽ ജെ​ഡി​യു, ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്കാ​യി വി​രു​ന്ന് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും എം​എ​ൽ​എ​മാ​ർ ചേ​ർ​ന്നു ഗ​വ​ർ​ണ​റെ കാ​ണും. നി​ല​വി​ലു​ള്ള മ​ന്ത്രി​സ​ഭ​യി​ലെ ആ​ർ​ജെ​ഡി മ​ന്ത്രി​മാ​ർ​ക്കു പ​ക​രം ബി​ജെ​പി എം​എ​ൽ​എ​മാ​രെ നി​യോ​ഗി​ക്കും. ബി​ജെ​പി നേ​താ​വ് സു​ശീ​ൽ​കു​മാ​ർ മോ​ദി​യാ​കും ഉ​പ​മു​ഖ്യ​മ​ന്ത്രി​യെ​ന്നാ​ണു ക​രു​തു​ന്ന​ത്. മു​ൻ​പും നി​തീ​ഷി​നൊ​പ്പം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു സു​ശീ​ൽ മോ​ദി. 2025ലാ​ണു ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​തി​നു​ശേ​ഷം കേ​ന്ദ്ര​ത്തി​ൽ നി​തീ​ഷി​ന് സു​പ്ര​ധാ​ന ചു​മ​ത​ല ന​ൽ​കാ​നും ധാ​ര​ണ​യു​ണ്ട്.

2013ൽ ​എ​ൻ​ഡി​എ വി​ട്ട നി​തീ​ഷ് 2017ൽ ​മ​ട​ങ്ഹി​യെ​ത്തി​യി​രു​ന്നു. 2022ൽ ​വീ​ണ്ടും എ​ൻ​ഡി​എ വി​ട്ടു. ക​ഴി​ഞ്ഞ 13ലെ "​ഇ​ന്ത്യ' യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​റാ​യി സി​പി​എം നേ​താ​വ് സീ​താ​റാം യെ​ച്ചൂ​രി നി​തീ​ഷി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വു​ൾ​പ്പെ​ടെ ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും ഇ​തി​നോ​ട് യോ​ജി​ച്ചു. എ​ന്നാ​ൽ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​ക്ക് എ​തി​ർ​പ്പു​ണ്ടെ​ന്നും ത​ത്കാ​ലം തീ​രു​മാ​നം വേ​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് നി​തീ​ഷ് പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ൽ നി​ന്ന് അ​ക​ന്ന​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Share this story