കോൺഗ്രസ് ആശ്വാസം: 3500 കോടിയുടെ കുടിശ്ശികയിൽ നിലവിൽ നടപടിയില്ലെന്ന് ആദായ നികുതി വകുപ്പ്

congress

ആദായ നികുതി വകുപ്പിന്റെ നോട്ടീസിൽ കോൺഗ്രസിന് ആശ്വാസമായി സുപ്രീം കോടതി നടപടി. 3500 കോടി രൂപയുടെ കുടിശ്ശികയിൽ നിലവിൽ നടപടി സ്വീകരിക്കില്ലെന്ന ആദായനികുതി വകുപ്പിന്റെ ഉറപ്പ് സുപ്രീം കോടതി അംഗീകരിച്ചു

കേസ് ജൂലൈയിൽ വീണ്ടും പരിഗണിക്കും. ആദായ നികുതി വകുപ്പ് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിയെ നിശ്ചലമാക്കാനാണ് കേന്ദ്ര സർക്കാർ ഏജൻസിയുടെ നീക്കമെന്നും കോൺഗ്രസ് കോടതിയെ അറിയിച്ചു. കോൺഗ്രസ്, സിപിഐ, സിപിഎം, ടിഎംസി പാർട്ടികൾക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് നൽകിയത്.
 

Share this story