2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ല; തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

mamata

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി. ഇടത്-കോൺഗ്രസ് പാർട്ടികളുമായി ഒരു സഖ്യവും തൃണമൂൽ കോൺഗ്രസിന് ഉണ്ടാകില്ല. സമാന താത്പര്യമുള്ള രാഷ്ട്രീയ ജനകീയ മുന്നണി തൃണമൂൽ കോൺഗ്രസ് രൂപീകരിക്കും. ബിജെപി ഇതര ഭരണം വരണമെന്നതല്ല, തങ്ങളുടെ ഇംഗിതത്തിന് അനുസരിച്ച് കാര്യങ്ങൾ നടന്നാൽ മതിയെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും മമത കുറ്റപ്പെടുത്തി

ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് എങ്ങനെ ബിജെപിയെ നേരിടുമെന്ന് മമത ചോദിച്ചു. ഇത്തരം ധാരണകളുണ്ടാക്കിയ ഇടത് പാർട്ടികൾക്കൊപ്പം ബിജെപിയെ പരാജയപ്പെടുത്താനാകുമോ. ബിജെപി വിരുദ്ധത സിപിഎമ്മിനും കോൺഗ്രസിനും അവകാശപ്പെടാനാകില്ലെന്നും മമത പറഞ്ഞു

പ്രതിപക്ഷ ഐക്യത്തിനേറ്റ തിരിച്ചടിയാണ് മമതയുടെ പ്രഖ്യാപനം. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ നേട്ടമുണ്ടാക്കാനാകുമെന്നാണ് മമത കണക്കുകൂട്ടുന്നത്.
 

Share this story