ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരുമായും സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി

mayawati

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബി എസ് പി. കോൺഗ്രസും എസ് പിയും വ്യവസായികളുടെ പാർട്ടിയാണെന്ന് ബി എസ് പി അധ്യക്ഷ മായാവതി ആരോപിച്ചു. ഇൻഡ്യ സഖ്യത്തിൽ ചേരാനും നേരത്തെ ബി എസ് പി തയ്യാറായിരുന്നില്ല. കോൺഗ്രസ് നേതാക്കൾ അടുത്തിടെ മായാവതിയുമായി ചർച്ച നടത്തിയിരുന്നു. 

ബി എസ് പിയാണ് പാവങ്ങളുടെ യഥാർഥ പാർട്ടി. കോൺഗ്രസും സമാജ് വാദി പാർട്ടിയും വ്യവസായികളുടെ പാർട്ടിയാണ്. ബിജെപിയെ നേരിടാൻ ബി എസ് പിക്ക് മാത്രമാണ് ശക്തിയുള്ളത്. ഭരണഘടന ശിൽപി അംബേദ്കറുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ബി എസ് പിയെന്നും മായാവതി പറഞ്ഞു.
 

Share this story