കോൺഗ്രസുമായി സഖ്യത്തിനില്ല; ബംഗാളിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

mamata

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി മമത ബാനർജിയുടെ പ്രഖ്യാപനം. കോൺഗ്രസുമായി സഖ്യത്തിനില്ലെന്നും തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് ബിജെപിയെ നേരിടുമെന്നും മമത പ്രഖ്യാപിച്ചു. തൃണമൂൽ കോൺഗ്രസുമായി സീറ്റ് ചർച്ച നടക്കുന്നുണ്ടെന്ന് രാഹുൽ ഗാന്ധി ഇന്നലെ പറഞ്ഞതിന് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം. 

ബംഗാളിൽ കോൺഗ്രസും സിപിഎമ്മുമായി സഖ്യത്തിന് തയ്യാറെന്ന് നേരത്തെ മമത ബാനർജി പറഞ്ഞിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിൽ സിപിഎമ്മും കോൺഗ്രസും അനുകൂല നിലപാട് എടുത്തിരുന്നില്ല. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലേക്ക് കടക്കാനിരിക്കെയാണ് മമതയുടെ പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
 

Share this story