കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല; നാമനിർദേശ രീതി തുടരും

aicc

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പില്ല. നാമനിർദേശ രീതി തുടരാനാണ് സ്റ്റിയറിംഗ് കമ്മിറ്റിയിൽ ധാരണയായത്. യോഗം തുടങ്ങിയപ്പോൾ തന്നെ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എല്ലാ അംഗങ്ങളുടെയും നിലപാട് തേടി. ഭൂരിപക്ഷം പേരും തെരഞ്ഞെടുപ്പ് വേണ്ടെന്ന് നനിലപാടാണ് സ്വീകരിച്ചത്

പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുത്തത് തെരഞ്ഞെടുപ്പിലൂടെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയിൽ വീണ്ടുമൊരു മത്സരം നടക്കുന്നത് പൊട്ടിത്തെറിയിലേക്ക് നയിച്ചേക്കുമെന്ന് ഭൂരിപക്ഷം പേരും വിലയിരുത്തി. പി ചിദംബരം, അജയ് മാക്കൻ തുടങ്ങിയവരാണ് തെരഞ്ഞെടുപ്പ് നടത്തണമെന്ന നിലപാട് സ്വീകരിച്ചത്. എന്നാൽ ഭൂരിപക്ഷ അഭിപ്രായം യോഗം അംഗീകരിക്കുകയായിരുന്നു


 

Share this story