പൂക്കളോ പൊന്നാടയോ സ്വീകരിക്കില്ല; സമ്മാനം നൽകണമെങ്കിൽ പുസ്തകങ്ങൾ തരൂ: സിദ്ധരാമയ്യ
May 22, 2023, 12:06 IST

ബഹുമാനസൂചകമായി പരിപാടികളിൽ നൽകുന്ന പൂക്കളോ പൊന്നാടയോ സ്വീകരിക്കില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആളുകൾക്ക് അവരുടെ സ്‌നേഹവും ആദരവും സമ്മാനമായി പ്രകടിപ്പിക്കണമെങ്കിൽ പുസ്തകങ്ങൾ നൽകാമെന്നും സിദ്ധരാമയ്യ പറഞ്ഞു. ട്വിറ്റർ വഴിയാണ് കർണാടക മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
സിദ്ധരാമയ്യയുടെ പുതിയ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. തന്റെ വാഹനം കടന്നുപോകാൻ മറ്റ് വാഹനങ്ങൾ തടഞ്ഞിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സീറോ ട്രാഫിക് പ്രോട്ടോക്കോൾ ഒഴിവാക്കാൻ ബംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് നിർദേശം നൽകിയതായും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.