തൃ​ണ​മൂ​ലു​മാ​യി ഇ​പ്പോ​ൾ ല​യ​ന ച​ർ​ച്ച​യി​ല്ല; റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം

Soi

ന്യൂഡൽഹി: തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യി ഇ​പ്പോ​ൾ ല​യ​ന ച​ർ​ച്ച​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ര​ണ്ട് പാ​ർ​ട്ടി​ക​ളും ഒ​ന്നി​ച്ച് നി​ൽ​ക്കാ​നാ​ണ് ധാ​ര​ണ. മ​മ​ത​യ്ക്ക് സോ​ണി​യാ ഗാ​ന്ധി പാ​ർ​ട്ടി ഉ​പാ​ധ്യ​ക്ഷ പ​ദം വാ​ഗ്ദാ​നം ചെ​യ്തെ​ന്ന മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളും സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ത​ള്ളി.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ മ​മ​ത ബാ​ന​ർ​ജി, അ​ഭി​ഷേ​ക് ബാ​ന​ർ​ജി എ​ന്നി​വ​ർ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന ത​ര​ത്തി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യ​ത്.

എ​ന്നാ​ൽ, ഈ ​കൂ​ടി​ക്കാ​ഴ്ച പ്ര​തി​പ​ക്ഷ ഐ​ക്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ന്ത്യ മു​ന്ന​ണി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണെ​ന്നും ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ല​യ​ന​ത്തെ​ക്കു​റി​ച്ച് യാ​തൊ​രു​വി​ധ ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ഭൂ​രി​ഭാ​ഗം തൃ​ണ​മൂ​ൽ എം​എ​ൽ​എ​മാ​രും ഋ​ത​ബ്ര​ത ബാ​ന​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​ന് പു​റ​മെ ഒ​രു വി​ഭാ​ഗം ലോ​ക്സ​ഭാ എംപി​മാ​രും മ​മ​താ ക്യാ​മ്പി​ൽ നി​ന്ന് അ​ക​ന്ന് എ​ൻ​ഡിഎ​യു​മാ​യി അ​ടു​ക്കാ​ൻ താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ അ​പ​ക​ട​ത്തി​ലാ​യ ഘ​ട്ട​ത്തി​ലാ​ണ് മ​മ​ത സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Tags

Share this story