നല്‍കാന്‍ പണമില്ല; നാട്ടിലേക്ക് വരുന്നില്ലന്ന് അബ്ദുള്‍ നാസര്‍ മദനി

താന്‍ നാട്ടിലേക്ക് വരുന്നില്ലന്ന് കര്‍ണ്ണാടകത്തിലെ ജയിലില്‍ കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി. മൂന്ന് മാസം നാട്ടില്‍ നില്‍ക്കണമെങ്കില്‍ മദനിയുടെ അനുഗമിക്കുന്ന ഉദ്യോഗസ്ഥരുടെ ദൈനംദിന ചിലവിലേക്കായി ഒരു മാസം 20 ലക്ഷം രൂപ നല്‍കണമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. മൂന്ന് മാസം നാട്ടില്‍ നില്‍ക്കണമെങ്കില്‍ മൊത്തം ചിലവായ 60 ലക്ഷം രൂപക്കടുത്ത് കെട്ടിവയ്കണമെന്നും കര്‍ണ്ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
തനിക്ക് ഈ പണം നല്‍കാന്‍ കഴിവില്ലന്നു കാണിച്ച് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മദനിയുടെ ആവശ്യം തള്ളിക്കൊണ്ട് നാട്ടില്‍ പോകുന്നതിനുള് ചിലവ് മദനി തന്നെ വഹിക്കമെന്ന് സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷം പണം കെട്ടിവയ്കാന്‍ കഴിയാത്തത് കൊണ്ട് ജയിലില്‍ തന്നെ തുടരുകയാണ് മദനി.
ഇത്രയും പണം നല്‍കി പോകാന്‍ കഴിയില്ലന്നും, ഇങ്ങനെ പണം ചോദിക്കുന്നത് അനീതിയാണെന്നും മദനിയും മദനിയുടെ കുടംബങ്ങളും പ്രതികരിച്ചിരുന്നു.മദനിയെ കേരളത്തിലേക്ക് അനുഗമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിലവടക്കമാണ് ഒരു മാസത്തേക്ക് 20 ലക്ഷം രൂപ കര്‍ണ്ണാടക ആവശ്യപ്പെട്ടത്. തനിക്ക് സന്ദര്‍ശിക്കേണ്ട പത്ത് സ്ഥലങ്ങളുടെ ലിസ്റ്റ് മദനി നല്‍കിയിട്ടുണ്ട്. ഇത് കൊണ്ടാണ് ഇത്രയും തുക ആവശ്യമായി വന്നതെന്നും കര്‍ണ്ണാക സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു.
അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണം കുറക്കാന്‍ കഴിയില്ലന്ന് കര്‍ണ്ണാടക സുപ്രീം കോടതിയില്‍ പറഞ്ഞു. ഇവരുടെ താമസനും ഭക്ഷണവും കൂടി കണക്കിലെടുത്താല്‍ ചിലവ് ഒരു കോടിയിലും കവിയുമെന്നും കര്‍ണ്ണാടക വ്യക്തമാക്കി. ഐ പി എസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുളള കര്‍ണ്ണാടക പൊലീസ് സംഘം കേരളത്തിലെത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍പ്രകാരമാണ് ഇത്രയും തുക നിശ്ചയിച്ചത്.