ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത്; ജസ്റ്റിസ് ബി.വി. നാഗരത്ന
Apr 10, 2026, 07:53 IST
ന‍്യൂഡൽഹി: ഹൈന്ദവ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുതെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന. എല്ലാ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ക്ഷേത്രത്തിൽ പ്രവേശനം വേണമെന്നാണ് ഹിന്ദു മതത്തിന്‍റെ സത്തയെന്നും ആരെയും തടയരുതെന്നും ജസ്റ്റിസ് പറഞ്ഞു.
ശബരിമല യുവതി പ്രവേശനം അടക്കം പരിഗണിക്കുന്ന ഒമ്പത് അംഗ ഭരണഘടന ബെഞ്ചിലെ വാദം കേൾക്കലിനിടെയായിരുന്നു നിർണായക പ്രസ്താവന. ശബരിമല ക്ഷേത്രത്തിന്‍റെ പശ്ചാത്തലത്തിലല്ല ഇക്കാര‍്യം പറയുന്നതെന്നും അവർ വ‍്യക്തമാക്കി.
