ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷം പ്രസംഗിച്ചിട്ടില്ല: മോദിക്കെതിരെ മൻമോഹൻ സിംഗ്

Manmohan

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ഒരു പ്രധാനമന്ത്രിയും ഇതുപോലെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയിട്ടില്ലെന്ന് മൻമോഹൻ സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അന്തസ്സ് താഴ്ത്തുകയാണ് മോദിയെന്നും മൻമോഹൻ സിംഗ് പറഞ്ഞു

അവസാനഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വോട്ടർമാരെ അഭിസംബോധന ചെയ്തുള്ള കത്തിലാണ് മൻമോഹൻ സിംഗിന്റെ വിമർശനം. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തെ സമ്പത്ത് മുഴുവൻ നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികൾക്കും നൽകുമെന്ന് രാജസ്ഥാനിൽ നടന്ന റാലിയിൽ നരേന്ദ്രമോദി പറഞ്#ിരുന്നു

രാജ്യത്തെ സമ്പത്തിന്റെ ആദ്യാവകാശികൾ മുസ്ലീങ്ങളാണെന്ന് മൻമോഹൻ സിംഗ് മുമ്പ് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു മോദിയുടെ പരാമർശം. സ്ത്രീകളുടെ സ്വർണാഭരണങ്ങളുടെ കണക്കെടുത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും മോദി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മൻമോഹൻ സിംഗ് രംഗത്തുവന്നത്.
 

Share this story