റോയിക്ക് മേൽ സമ്മർദം ചെലുത്തിയിട്ടില്ല, കാര്യങ്ങൾ നടന്നത് നിയമപരമായി: ആദായ നികുതി വകുപ്പ്
റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിക്ക് മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്. പോലീസ് അന്വേഷണവുമായി സഹകരിക്കും. റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം ഇതേക്കുറിച്ച് ഐടി വകുപ്പ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല
എല്ലാം നിയമപരമായാണ് ചെയ്തത്. രണ്ട് മാസമായി നടക്കുന്ന അന്വേഷണത്തിന്റെ തുടർച്ചയാണ് ഇന്നലെ ഉണ്ടായത്. റോയിക്ക് മേൽ യാതൊരുവിധത്തിലുമുള്ള സമ്മർദവും ചെലുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണ കുറിപ്പ് ഐടി വകുപ്പ് പുറത്തിറക്കിയേക്കും.
എന്നാൽ ഐടി ഉദ്യോഗസ്ഥരിൽ നിന്ന് കടുത്ത മാനസിക സമ്മർദവും മാനസിക പ്രയാസവും റോയി നേരിട്ടുവെന്നാണ് കുടുംബത്തിന്റെ പരാതി. ബംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള ഗ്രൂപ്പ് ഓഫീസിനുള്ളിൽ റെയ്ഡ് നടക്കുന്നതിനിടെയാണ് സി ജെ റോയ് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്.
