സുരക്ഷാ പരിശോധന വേണ്ട; ഡാം ബലപ്പെടുത്താനുള്ള നടപടിയാണ് വേണ്ടെന്ന് തമിഴ്‌നാട്

Mullaperiyar

മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തുന്ന നടപടികൾക്ക് അംഗീകാരം നൽകാൻ കേരളത്തോട് നിർദേശിക്കണമെന്ന് സുപ്രീം കോടതിയിൽ തമിഴ്‌നാട്. രാജ്യാന്തര വിദഗ്ധരടങ്ങുന്ന നിഷ്പക്ഷ സമിതിയെ വെച്ച് അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു

സമഗ്ര പരിശോധന നടത്താൻ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങൾക്കാണെന്നും തമിഴ്‌നാട് സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആ പരിശോധന 2026 ഡിസംബർ 31നകം പൂർത്തിയാക്കിയാൽ മതിയെന്നും തമിഴ്‌നാട് പറഞ്ഞു

ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006ലെയും 2014ലെയും വിധികളിലെ ശുപാർശകളും മേൽനോട്ട സമിതി നൽകിയ വിവിധ റിപ്പോർട്ടുകളിലെ ശുപാർശകളും കേരളം നടപ്പാക്കിയിട്ടില്ലെന്ന് തമിഴ്‌നാട് ആരോപിച്ചു. ഈ ശുപാർശകളാണ് ആദ്യം നടപ്പാക്കേണ്ടത്. അതിന് തയ്യാറാകാതെ സമഗ്ര സുരക്ഷാ പരിശോധന എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും തമിഴ്‌നാട് ആരോപിച്ചു.
 

Share this story