ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് സുരക്ഷ നൽകുന്നില്ല; അമിത് ഷായ്ക്ക് കത്തയച്ച് ഖാർഗെ

kharge

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് അസമിൽ സുരക്ഷ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ കത്ത് നൽകി. യാത്രയിൽ ഉടനീളം സുരക്ഷാ പ്രശ്‌നങ്ങൾ നേരിടുന്നതായി കത്തിൽ പറയുന്നു

ബിജെപി പ്രവർത്തകർ യാത്രയ്ക്ക് നേരെ അസമിൽ അക്രമം അഴിച്ചുവിടുകയാണ്. സോനിത് പൂർ ജില്ലയിൽ യാത്രയെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. അസം പോലീസ് ബിജെപി പ്രവർത്തകരെ സംരക്ഷിക്കുകയാണ്. യാത്രയ്ക്ക് എതിരായ അക്രമങ്ങളിൽ നടപടി സ്വീകരിക്കാൻ അസം മുഖ്യമന്ത്രിക്കും ഡിജിപിക്കും നിർദേശം നൽകണമെന്നാണ് ഖാർഗെ കത്തിൽ ആവശ്യപ്പെടുന്നത്.
 

Share this story