ഹിമാചലിൽ വിമത കോൺഗ്രസ് എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് സ്റ്റേയില്ല

supreme court

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വിമത എംഎൽഎമാർക്ക് തിരിച്ചടി. എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. 

വോട്ട് ചെയ്യാനോ സഭാ നടപടികളിൽ പങ്കെടുക്കാനോ ഉള്ള അനുമതികളും സുപ്രീം കോടതി നൽകിയില്ല. അയോഗ്യരാക്കപ്പെട്ട എംഎൽഎമാരുടെ ഹർജിയിൽ സുപ്രീം കോടതി ഹിമാചൽ സർക്കാരിന് നോട്ടീസ് അയച്ചു. നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് നിർദേശം. 

മെയ് ആറിന് ശേഷം ഹർജി വീണ്ടും പരിഗണിക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്തതിനും ബജറ്റ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതിനുമാണ് ആറ് എംഎൽഎമാർക്ക് അയോഗ്യരാക്കിയത്.
 

Share this story