യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ല; സുഡാനിൽ നിന്നെത്തിയ 25 മലയാളികൾ എയർപോർട്ടിൽ കുടുങ്ങി

Airport

ബെംഗളൂരു: യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലാത്തതിനാൽ ഓപ്പറേഷൻ കാവേരിയിലൂടെ സുഡാനില്‍ നിന്നും വന്ന മലയാളികള്‍ ബംഗളൂരു വിമാനത്താവളത്തില്‍ കുടുങ്ങി. യെല്ലോ ഫീവര്‍ പ്രതിരോധ വാക്‌സിന്‍ കാര്‍ഡ് ഇല്ലെങ്കില്‍ പുറത്തിറങ്ങാനാകില്ലെന്നും അല്ലെങ്കിൽ അഞ്ച് ദിവസം സ്വന്തം ചിലവിൽ ക്വാറന്റീനിൽ പോകണമെന്നും എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു.

25 മലയാളികൾ ആണ് ബെംഗളൂരുവില്‍ കുടുങ്ങിയിരിക്കുന്നത്. ജീവനോടെ നാട്ടിലേക്ക് തിരികെ എത്തിയ തങ്ങൾക്ക് ഇനി ബെംഗളുരുവിൽ ക്വാറന്റീൻ ചെലവ് കൂടി താങ്ങാൻ ശേഷി ഇല്ലെന്നാണ് യാത്രക്കാരുടെ മറുപടി.

ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ ഇല്ലാത്ത നിബന്ധനകളാണ് ബംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നതെന്നും ഈ വിഷയത്തിൽ ഉദ്യോഗസ്ഥരുമായി അടിയന്തരമായി ഇടപെട്ട് സംസാരിക്കുമെന്ന് സർക്കാറിൻ്റെ പ്രത്യേക പ്രതിനിധി കെവി തോമസ് പറഞ്ഞു.

Share this story