ലോക്‌സഭയിൽ ബഹളം വെച്ചു; കേരളത്തിൽ നിന്നുള്ള നാല് പേരടക്കം അഞ്ച് എംപിമാർക്ക് സസ്‌പെൻഷൻ

lok

ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ബഹളം വെക്കുകയും ചെയ്ത അഞ്ച് എംപിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള നാല് പേരടക്കം അഞ്ച് എംപിമാരെയാണ് സസ്‌പെൻഡ് ചെയ്തത്. ഈ സമ്മേളന കാലയളവിലാണ് സസ്‌പെൻഷൻ. ടി എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, തമിഴ്‌നാട്ടിൽ നിന്നുള്ള ജ്യോതിമണി എന്നിവർക്കാണ് സസ്‌പെൻഷൻ

രാജ്യസഭയിൽ ചെയറിന് മുന്നിലെത്തി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്‌പെൻഡ് ചെയ്തു. ലോക്‌സഭയുടെ സുരക്ഷ തന്റെ അധികാരപരിധിയിൽ വരുന്നതാണെന്നും വിശദീകരണം ഇന്നലെ തന്നെ നൽകിയതാണെന്നും സ്പീക്കർ ഓം ബിർള പറഞ്ഞു. ഇനി മുതൽ പാസ് നൽകുമ്പോൾ എംപിമാർ ശ്രദ്ധിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പറഞ്ഞു. 

Share this story