പ്രവർത്തക സമിതിയിലേക്ക് നോമിനേഷൻ; തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നേതൃത്വം

kharge

കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ നീക്കവുമായി നേതൃത്വം. നോമിനേഷനിലൂടെ അംഗങ്ങളെ തെരഞ്ഞെടുത്താൽ മതിയെന്നാണ് അഭിപ്രായം. അന്തിമ തീരുമാനം 24ന് ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിലുണ്ടാകും. പ്ലീനറി സമ്മേളനം നടക്കാനിരിക്കെ പ്രവർത്തക സമിതിയിലേക്ക് അവകാശവാദം ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് അടക്കം രംഗത്തുവന്നിരുന്നു

പ്രവർത്തക സമിതിയിലെ രണ്ട് ഒഴിവുകളിലേക്ക് എത്താൻ തരൂരും ചെന്നിത്തലയും നീക്കം നടത്തുന്നതിനിടെയാണ് കൊടിക്കുന്നിലും രംഗത്തുവന്നത്. എകെ ആന്റണിയും ഉമ്മൻ ചാണ്ടിയും ഒഴിഞ്ഞേക്കാവുന്ന പദവിയിലേക്കാണ് ചെന്നിത്തലയും തരൂരും കയറിപ്പറ്റാൻ ശ്രമിക്കുന്നത്

തരൂരിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ, എം കെ രാഘവൻ, ബെന്നി ബെഹന്നാൻ തുടങ്ങിയവർ മല്ലികാർജുന ഖാർഗെക്ക് കത്ത് നൽകിയിട്ടുണ്ട്. ഇതിനിടെയാണ് പ്രവർത്തക സമിതിയിലേക്ക് കേരളത്തിൽ നിന്നുള്ള ദളിത് വിഭാഗങ്ങളെ പരിഗണിച്ചിട്ടില്ലെന്ന പരാതിയുമായി കൊടിക്കുന്നിലും എത്തിയത്.
 

Share this story