ഡൽഹിയിൽ ബിഎസ്-6 ഇതര വാഹനങ്ങൾക്ക് വിലക്ക്: നവംബർ 1 മുതൽ പ്രവേശനമില്ല; 10 ലക്ഷത്തിലധികം വാഹനങ്ങളെ ബാധിക്കും
ഡൽഹിയിൽ ശൈത്യകാലത്ത് രൂക്ഷമാകുന്ന അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി നവംബർ 1 മുതൽ ജനുവരി 31 വരെ ബിഎസ്-VI (BS-VI) മാനദണ്ഡങ്ങൾ പാലിക്കാത്ത പുറത്തുനിന്നുള്ള വാഹനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഡൽഹി ഗതാഗത വകുപ്പും എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അതിർത്തികളിൽ പരിശോധന ശക്തമാക്കും.
നിയന്ത്രണം നടപ്പിലാക്കാൻ എഐ (AI) ക്യാമറകളും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കോഗ്നിഷൻ (ANPR) സംവിധാനവും പ്രധാന അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സജ്ജമാക്കിയിട്ടുണ്ട്.
ആരെയൊക്കെ ബാധിക്കും?
എൻസിആർ (NCR) മേഖലയിലെ ദിവസേനയുള്ള യാത്രക്കാർ: ഗുർഗാവ്, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ സമീപ പ്രദേശങ്ങളിൽ നിന്ന് ദിവസേന ഡൽഹിയിലേക്ക് ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കുക.
പഴയ പെട്രോൾ, ഡീസൽ വാഹന ഉടമകൾ (BS-III & BS-IV): ബിഎസ്-3 (BS-III), ബിഎസ്-4 (BS-IV) മാനദണ്ഡങ്ങളിലുള്ള പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശനമുണ്ടാകില്ല. കണക്കുകൾ പ്രകാരം NCR മേഖലയിലെ 10 ലക്ഷത്തിലധികം വാഹനങ്ങളെ ഈ തീരുമാനം നേരിട്ട് ബാധിക്കും.
ആർക്കൊക്കെ ഇളവുകളുണ്ട്?
നോയിഡ & ഗ്രേറ്റർ നോയിഡ: 4 ലക്ഷത്തിലധികം വാഹനങ്ങൾ
ഗാസിയാബാദ്: 4 ലക്ഷത്തോളം വാഹനങ്ങൾ
ഗുർഗാവ് & ഫരീദാബാദ്: 2 ലക്ഷത്തോളം വാഹനങ്ങൾ
ചരക്ക് വാഹനങ്ങൾ & വാണിജ്യ ആവശ്യങ്ങൾ: BS-VI മാനദണ്ഡം പാലിക്കാത്ത അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാവസായിക/വാണിജ്യ ആവശ്യങ്ങൾക്കുള്ള ചരക്ക് വാഹനങ്ങൾക്കും ഡൽഹി അതിർത്തി കടക്കാൻ അനുമതിയില്ല.
ഇലക്ട്രിക് വാഹനങ്ങൾ (EVs), സിഎൻജി (CNG) വാഹനങ്ങൾ എന്നിവയ്ക്ക് നിരോധനമില്ല.
അടിയന്തര സേവനങ്ങൾക്കും (ആംബുലൻസ് മുതലായവ) അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾക്കും ഇളവുകളുണ്ടാകും.
മറ്റൊരു പ്രധാന അറിയിപ്പ്: ഡൽഹിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് സാധുതയുള്ള PUC (Pollution Under Control) സർട്ടിഫിക്കറ്റ് നിർബന്ധമാണ്. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകില്ല.
