വടക്കേന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

വടക്കേന്ത്യയിലെ അന്തരീക്ഷ മലിനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയുമെന്ന് ബിജെപി നേതാവ്

രാജ്യതലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള വടക്കേന്ത്യയിലെ അന്തരീക്ഷ മലീനീകരണത്തിന് കാരണം പാക്കിസ്ഥാനും ചൈനയുമെന്ന വാദവുമായി ബിജെപി നേതാവ്. ഉത്തർപ്രേദശിൽ നിന്നുള്ള ബിജെപി നേതാവ് വിനീത് ശ്രദ്ധയുടേതാണ് ആരോപണം. ഇസ്ലാമാബാദിൽ നിന്നും ബീജിംഗിൽ നിന്നും വിഷവാതകം ഇന്ത്യയിലേക്ക് അയക്കുന്നുവെന്നാണ് നേതാവിന്റെ വാദം

എല്ലാ വർഷവും പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കാറുണ്ട്. എനിക്ക് തോന്നുന്നില്ല വൈക്കോൽ കത്തിക്കുന്നത് കൊണ്ടാണ് ഈ മലിനീകരണമെന്ന്. ഇന്ത്യയിലേക്ക് വിഷവാതകം അയക്കുന്ന പാക്കിസ്ഥാന്റെ ഗൂഢാലോചനയാണോയെന്ന് ചിന്തിക്കണം. മറ്റൊരു വീഡിയോയിൽ ചൈനയെയും ഇയാൾ കുറ്റപ്പെടുത്തുന്നുണ്ട്.

അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്. പക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ടത് പാക്കിസ്ഥാനെയാണ്. പാക്കിസ്ഥാനെതിരെ സംരക്ഷണ മാർഗങ്ങൾ സ്വീകരിക്കണമെന്നും ബിജെപി നേതാവ് പറയുന്നു

Share this story