ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ; ബിഹാറിൽ 24 മണിക്കൂറിനിടെ 60 മരണം

hot

ഉഷ്ണതരംഗത്തിൽ വലഞ്ഞ് ഉത്തരേന്ത്യ. ബിഹാറിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 60 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഒഡീഷയിലെ റൂർക്കേലയിൽ പത്ത് പേർ മരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ സൂര്യാഘാതവും സൂര്യതാപവുമേറ്റ് നിരവധി പേർ ചികിത്സയിലാണ്

ഉത്തരേന്ത്യയിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക് മുകളിലാണ്. ഉഷ്ണതരംഗം ബീഹാറിനെയാണ് ഏറെ ബാധിച്ചത്. പട്‌നയിലും ഔറംഗബാദിലുമാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഉഷ്ണതരംഗം മൂലമുണ്ടാകുന്ന മരണങ്ങളിൽ രാജസ്ഥാൻ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ദേശീയ ദുരന്തമായി ഉഷ്ണതരംഗത്തെ പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
 

Share this story