തണ്ണിമത്തനല്ല; നാലംഗ കുടുംബത്തിന്‍റെ മരണകാരണം വിഷബാധമൂലം

Dead

മുംബൈ: തണ്ണിമത്തന്‍ കഴിച്ചശേഷം നാലംഗ കുടുംബം മരിച്ച സംഭവത്തില്‍ വില്ലന്‍ ഭക്ഷ്യവിഷബാധയല്ലെന്ന് സൂചന. മുംബൈ സ്വദേശികളായ അബ്ദുള്ള ദോക്കാഡിയ, ഭാര്യ നസ്‌റീന്‍, മക്കളായ സൈനബ്, ആയിഷ എന്നിവരാണ് മരിച്ചത്. തണ്ണിമത്തനല്ല മറിച്ച് ഏതോ വിഷവസ്തു ഉള്ളില്‍ച്ചെന്നതാണ് ഇവരുടെ മരണമെന്നാണ് ഫൊറന്‍സിക് പരിശോധനകളില്‍ വ്യക്തമായത്.

മരിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടല്‍ തുടങ്ങിയ ആന്തരികാവയങ്ങള്‍ പച്ചനിറമായി മാറിയിരുന്നതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. ഇത് ഭക്ഷ്യവിഷബാധയുടെ സാഹചര്യത്തില്‍ ഉണ്ടാകുന്നതല്ല. എന്തുകൊണ്ടാണ് ഇങ്ങനെയുണ്ടായതെന്നതില്‍ അന്വേഷണം തുടരുകയാണ്.

അബ്ദുള്ളയുടെ ശരീരത്തില്‍ മോര്‍ഫിന്റെ അംശവും കണ്ടെത്തിയതായി അധികൃതര്‍ സൂചന നല്‍കിയിട്ടുണ്ട്. അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ കുടുംബത്തിന്റെ മരണത്തിനു പിന്നില്‍ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് ഇതോടെ സംശയമുയര്‍ന്നിട്ടുണ്ട്.

Tags

Share this story