ജോലി ചെയ്യാൻ അനുവദിച്ചില്ല, അപമര്യാദയായി പെരുമാറി; ആദായ നികുതി വകുപ്പിനെതിരെ ബിബിസി

bbc

ആദായ നികുതി വകുപ്പിന്റെ പരിശോധന ഡൽഹി ഓഫീസിൽ നടക്കുന്നതിനിടെ തങ്ങളുടെ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാൻ അനുവദിച്ചില്ലെന്ന് ബിബിസി. ഉദ്യോഗസ്ഥർ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്നും ബിബിസി ആരോപിച്ചു. ബിബിസി ഹിന്ദി വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിലൂടെയാണ് വിമർശനം

ജീവനക്കാരുടെ കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും പിടിച്ചെടുത്തു. പ്രവർത്തന രീതി ചോദിച്ചറിഞ്ഞതായും ലേഖനത്തിൽ പറയുന്നു. സർവേ നടപടികളെ കുറിച്ചെഴുതുന്നതിന് വിലക്കുണ്ടായിരുന്നു. ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മുതിർന്ന എഡിറ്റർമാർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇംഗ്ലീഷ്, ഹിന്ദി വിഭാഗത്തിലുള്ളവരെ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. പ്രക്ഷേപണ സമയം അവസാനിച്ചതിന് ശേഷമാണ് ഇവരെ ജോലി ചെയ്യാൻ അനുവദിച്ചതെന്നും ബിബിസി പറഞ്ഞു


 

Share this story