തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകൾ തള്ളി യുവരാജ് സിംഗ്

yuvraj

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മുൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. രാഷ്ട്രീയത്തിലേക്ക് കടക്കാൻ ശ്രമിക്കില്ലെന്നും യുവി ക്യാൻ എന്ന തന്റെ ഫൗണ്ടേഷനിലൂടെ ആളുകളെ സഹായിക്കുന്നത് തുടരുമെന്നും യുവരാജ് സിംഗ് എക്‌സിൽ കുറിച്ചു

മാധ്യമറിപ്പോർട്ടുകൾക്ക് വിരുദ്ധമായി ഞാൻ ഗുരുദാസ്പൂരിൽ നിന്നും മത്സരിക്കുന്നില്ല. വിവിധ തലത്തിലുള്ള ആളുകളെ പിന്തുണക്കുന്നതിലും സഹായിക്കുന്നതിലുമാണ് എന്റെ അഭിനിവേശം. യു വി ക്യാൻ എന്ന ഫൗണ്ടേഷനിലൂടെ അത് തുടരും. 

നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി യുവരാജ് സിംഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുമെന്ന വാർത്തകൾ വന്നത്.
 

Share this story