റോഡരികിലുള്ള എല്ലാ കല്ലും വിഗ്രഹമാകില്ല; വിമർശനവുമായി മദ്രാസ് ഹൈക്കോടതി

madras high court

റോഡരികിൽ കാണുന്ന എല്ലാ കല്ലും വിഗ്രഹമാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഇത്തരം അന്ധവിശ്വാസങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നത് പരിതാപകരമാണെന്നും കോടതി വിമർശിച്ചു. റോഡരികിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ച് വിഗ്രഹാരാധന നടത്തി വന്ന കല്ല് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ വിമർശനം

സ്വകാര്യ വസ്തുവിന് മുന്നിൽ അയൽക്കാരൻ സ്ഥാപിച്ച കല്ല് നീക്കണമെന്നാവശ്യപ്പെട്ട് ചെങ്കൽപേട്ട് സ്വദേശി ശക്തി മുരുകനാണ് ഹർജി നൽകിയത്. ഇയാളുടെ പുരയിടത്തിന് പുറത്ത് അയൽവാസി ഒരു കല്ല് വെച്ച് ആരാധന തുടങ്ങിയെന്നാണ് മുരുകന്റെ പരാതി. കല്ല് ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യാൻ പോലീസിനും റവന്യു വകുപ്പിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
 

Share this story