പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു

pankaj

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. 72 വയസായിരുന്നു. ഏറെക്കാലത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മകൾ നയാബ് ഉദാസാണ് അദ്ദേഹത്തിന്റെ മരണവിവരം പുറത്തറിയിച്ചത്

1980ൽ അഹത് എന്ന പേരിൽ ഗസൽ ആൽബം പുറത്തിറക്കിയാണ് പങ്കജ് ഉദാസ് ഗസൽ രംഗത്തേക്ക് ചുവടുറപ്പിക്കുന്നത്. മുക്രാർ, തർനം, മെഹ്ഫിൽ, നയബ് തുടങ്ങി നിരവധി ഹിറ്റ് ഗാന റെക്കോർഡുകൾ അദ്ദേഹത്തിന്റേതായുണ്ട്

ഗുജറാത്തിലെ ജറ്റ്പുർ ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ ജനനം. ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. രാജ്യം 2006ൽ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 


 

Share this story