രാജ്യത്തെ പ്രമുഖ അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

fali

സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയാണ് അന്ത്യം. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 

രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചിട്ടുണ്ട്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം കരിയർ ആരംഭിക്കുന്നത്. 1972-75 കാലത്ത് അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. 

സുപ്രിം കോടതി മുൻ ജഡ്ജി റോഹിംഗ്ടൺ നരിമാൻ മകനാണ്. ബാർ അസോസിയേഷൻ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
 

Share this story