നൗഗാം പോലീസ് സ്‌റ്റേഷൻ സ്‌ഫോടനം: മരണസംഖ്യ 9 ആയി ഉയർന്നു, പരുക്കേറ്റത് 29 പേർക്ക്

nowgam

ജമ്മു കാശ്മീരിലെ നൗഗാമിൽ പോലീസ് സ്‌റ്റേഷനിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി ഉയർന്നു. 29 പേർക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. അതേസമയം സ്‌ഫോടനം നടത്തിയെന്ന് അവകാശപ്പെട്ട് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ സംഘടനയുടെ നിഴൽ സംഘടന രംഗത്തുവന്നു. അട്ടിമറി ഉൾപ്പെടെ എല്ലാ സാധ്യതകളും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്

സ്‌ഫോടനത്തിൽ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള വീടുകളും തകർന്നു. സ്‌ഫോടനം സംബന്ധിച്ച വിശദ വിവരങ്ങൾ അൽപ്പസമയത്തിനകം ജമ്മു കാശ്മീർ ഡിജിപി മാധ്യമങ്ങളെ അറിയിക്കും. ഫരീദാബാദിലെ ഭീകരരിൽ നിന്ന് പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് അടക്കം സൂക്ഷിച്ചിരുന്ന പോലീസ് സ്‌റ്റേഷനിലാണ് സ്‌ഫോടനം നടന്നത്

ആദ്യം ഏഴ് പേരാണ് മരിച്ചത്. പിന്നീട് രണ്ട് പേർ കൂടി മരിക്കുകയായിരുന്നു. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഫോറൻസിക്, പോലീസ് ഉദ്യോഗസ്ഥർ സ്‌ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.
 

Tags

Share this story