എൻ എസ് യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ ആന്ധ്ര ധർമാവരത്ത് കൊല്ലപ്പെട്ട നിലയിൽ

police line

എൻ.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ആന്ധ്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ധർമാവരത്തിന് അടുത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കണ്ടത്.

ദേഹമാസകലം പരുക്കേറ്റ നിലയിലാണ്. കേരളത്തിന്റെ ചുമതലയുള്ള എൻ എസ് യു ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവും മൂലം കൊലപ്പെടുത്തിയതെന്നാണ് സംശയം

നെയ്യാർ ഡാമിൽ കൂട്ടയടി നടന്ന വിവാദ കെ എസ് യു ക്യാമ്പിൽ രാജ് സമ്പത്ത് കുമാറും പങ്കെടുത്തിരുന്നു. ഇന്ന് കെ എസ് യു ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കേരളത്തിൽ എത്താനിരിക്കെയാണ് മരണം
 

Share this story