അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

Mobile

അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്ത അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്‌സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജിമൂവി പ്ലക്‌സ്, ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്‌ഫോമുകളെയാണ് നിരോധിച്ചത്. 

അശ്ലീല ഉള്ളടക്കത്തെ തുടർന്ന് കഴിഞ്ഞ ജൂലൈയിലും കേന്ദ്രം നിരവധി ആപ്പുകളും വെബ്‌സൈറ്റുകളും നിരോധിച്ചിരുന്നു. ഐടി ചട്ടങ്ങൾ പ്രകാരം ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് നിർദേശം നൽകാം. കഴിഞ്ഞ വർഷം 25 ആപ്പുകളാണ് നിരോധിച്ചത്

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയത്തോടും വിദഗ്ധരോടും ചർച്ചകൾ നടത്തിയ ശേഷമാണ് തീരുമാനം
 

Tags

Share this story