ഒളിമ്പിക് ജേതാവ് നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ; ബഹുമതിയുമായി ഇന്ത്യൻ സൈന്യം

neeraj chopra

ജാവലിൻ ത്രോ താരവും ഒളിംപിക് സ്വർണ മെഡൽ ജേതാവുമായ നീരജ് ചോപ്രയ്ക്ക് ഇന്ത്യൻ സൈന്യം ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി എന്നിവർ ചേർന്ന് ബഹുമതി കൈമാറി. 

കായികമേഖലയിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് നീരജിന് ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലെഫ്റ്റനന്റ് കേണൽ പദവി നൽകിയത്. 2016 ഓഗസ്റ്റ് 26ന് നായിബ് സുബേദാർ റാങ്കിലാണ് നീരജ് സൈന്യത്തിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായി ചേർന്നത്. 2024 ൽ സുബേദാർ മേജർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 

സ്ഥിരോത്സാഹത്തിന്റെയും രാജ്യസ്നേഹത്തിന്റെയും പ്രതീകമാണ് നീരജ് ചോപ്രയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ നീരജിന്റെ കുടുംബം എത്തിയിരുന്നു.
 

Tags

Share this story