ഭർത്താവ് മരിച്ച് 20ാം ദിവസം യുവതി മറ്റൊരു വിവാഹം കഴിച്ചു; ഒടുവിൽ കൊലപാതക കേസിൽ കാമുകനൊപ്പം പിടിയിൽ
Mar 9, 2026, 11:53 IST
കർണാടക തുമകുരുവിൽ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും പിടിയിൽ. തുമകുരു സ്വദേശി പരമേഷിന്റെ മരണത്തിലാണ് ഒരു മാസത്തിന് ശേഷം ഇവർ പിടിയിലായത്. ജനുവരി 29നാണ് പരമേഷ് മരിച്ചത്. ഹൃദയാഘാതമെന്നാണ് ഭാര്യ ആശ ബന്ധുക്കളെ അറിയിച്ചത്
ആശയുടെ വാക്ക് വിശ്വസിച്ച് മൃതദേഹം തൊട്ടടുത്ത ദിവസം തന്നെ സംസ്‌കരിച്ചു. പരമേഷ് മരിച്ച് 20 ദിവസം ആയപ്പോൾ ഫെബ്രുവരി 20ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ വിവാഹം ചെയ്തു. ഇതോടെയാണ് പരമേഷിന്റെ മരണത്തിൽ നാട്ടുകാർക്കും ബന്ധുക്കൾക്കും സംശയം തോന്നിയത്.
ബന്ധുക്കൾ പോലീസിൽ പരാതി നൽകിയതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെയാണ് ആശയെയും ചന്ദ്രപ്പെയയും കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു
