ജയിച്ച് കഴിഞ്ഞാൽ എങ്ങോട്ടും പോവരുത്; എംഎൽഎമാരെ താമസിപ്പിക്കാൻ ടിവികെ റിസോർട്ട് ബുക്ക് ചെയ്തു

TVK Vijay

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരാനിരിക്കെ ആർക്കും വ്യക്തമായ ഭഊരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ തങ്ങളുടെ എംഎൽഎമാരെ സംരക്ഷിക്കാൻ തമിഴക വെട്രി കഴകം (tvk) നീക്കങ്ങളാരംഭിച്ചു.

ജയിച്ച് കഴിഞ്ഞാൽ എങ്ങോട്ടും പോവരുതെന്ന് നേതൃത്വം നിർദേശം നൽകി. നേതാക്കളെ താമസിപ്പിക്കാനായി റിസോർട്ടും ബുക്ക് ചെയ്തിട്ടുണ്ട്.

മഹാബലിപുരത്തിനടുത്തുള്ള പൂഞ്ചേരിയിലെ സ്വകാര്യ റിസോർട്ടിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ വിജയിക്കുന്ന സ്ഥാനാർഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന‌ും 100 പേരെ താമസിപ്പിക്കാനുള്ള റിസോർട്ട് സജ്ജമാക്കണമെന്നുമാണ് വിജയ് നിർദേശിച്ചിരിക്കുന്നത്.

Tags

Share this story